ആലപ്പുഴ: അദ്ധ്യാപക സർവീസ് സംഘടന സമര സമിതിയുടെ ആഭിമുഖ്യത്തിൽ നാളെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടറിയേറ്റിന് മുന്നിലും നടക്കുന്ന മാർച്ചിന്റെയും ധർണ്ണയുടെയും ഭാഗമായിട്ട് ആലപ്പുഴ ജില്ലാ കളക്ടറേറ്റിലേക്ക് ജീവനക്കാരുടെ മാർച്ചും ധർണ്ണയും നടത്തും.
സമരസമിതി ജില്ലാ ചെയർമാൻ ഉണ്ണി ശിവരാജൻ അദ്ധ്യക്ഷത വഹിക്കുന്ന ധർണ്ണ ഓൾ കേരള സ്റ്റേറ്റ് ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി എം എൻ.വിനോദ് ഉദ്ഘാടനം ചെയ്യുന്നു.ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.പി സുമോദ്, അബ്ദുൽ ജലീൽ തുടങ്ങിയവർ പങ്കെടുക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |