ആലപ്പുഴ: ജില്ലയിലെ കേരളവിഷൻ ബ്രോഡ്ബാൻഡ് കണക്ഷനുകളുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലായി. ഇതോടെ സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം ബ്രോഡ്ബാൻഡ് കണക്ഷനുകളുള്ള ഏഴാമത്തെ ജില്ലയായി ആലപ്പുഴ മാറി. നിലവിൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, കോട്ടയം, കൊല്ലം ജില്ലകളിലാണ് ലക്ഷത്തിന് മുകളിൽ ഉപഭോക്താക്കളുള്ളത്.
സംസ്ഥാനത്തുടനീളം 15 ലക്ഷത്തിലധികം കണക്ഷനുകളുമായി കേരളത്തിലെ ഇന്റർനെറ്റ് സേവനദാതാക്കളിൽ ഒന്നാം സ്ഥാനത്താണ് കേരളവിഷൻ ബ്രോഡ്ബാൻഡ്. സംസ്ഥാനത്തുടനീളമുള്ള സുശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയും, ഏതു സമയത്തും ജനങ്ങളിലേക്ക് നേരിട്ടെത്തുന്ന ഓപ്പറേറ്റർമാരുടെ ആത്മസമർപ്പണവുമാണ് കേരളവിഷന്റെ വിജയത്തിന് പിന്നിലെന്ന് കേരളവിഷൻ ബ്രോഡ്ബാൻഡ് മാനേജിംഗ് ഡയറക്ടർ അനിൽ മംഗലത്ത് പറഞ്ഞു.കേരളത്തിന് പുറമേ മംഗലാപുരം, കൊൽക്കത്ത എന്നിവിടങ്ങളിലേക്കും കേരളവിഷൻ ബ്രോഡ്ബാൻഡ് ഇതിനകം സേവനങ്ങൾ വിജയകരമായി വ്യാപിപ്പിച്ചു കഴിഞ്ഞു. രാജ്യത്തെ കൂടുതൽ നഗരങ്ങളിലേക്ക് സേവനം എത്തിക്കാനുള്ള വിപുലമായ തയ്യാറെടുപ്പിലാണ് കമ്പനിയെന്ന് കേരളവിഷൻ ബ്രോഡ്ബാൻഡ് ചെയർമാൻ സുരേഷ് പി.പി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |