SignIn
Kerala Kaumudi Online
Friday, 24 July 2026 2.05 AM IST

ഉമ്മൻചാണ്ടി അനുസ്മരണം

photo

ചേർത്തല: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചേർത്തല വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാമത് ചരമവാർഷിക അനുസ്മരണം നടത്തി.കെ.പി.എസ്. ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ.ജോൺ ബോസ്‌കോ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ല സെക്രട്ടറി എ.ജെ.ഡൊമിനിക് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന നിർവഹക സമിതി മുൻ അംഗം പി.ആർ. യേശുദാസ് അനുസ്മരണ പ്രഭാഷണം നടത്തി. വി.ശ്രീഹരി,ഇ.ആർ.ഉദയകുമാർ, ജോൺ ബ്രിട്ടോ, പി.ആർ.രാജേഷ്, കെ.ഡി.അജിമോൻ, ടി.പി.ജോസഫ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ബാബുരാമചന്ദ്രൻ സ്വാഗതവും ട്രഷറർ ജോമി ജോസഫ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL