
ആലപ്പുഴ: മിലാദ് ആഘോഷങ്ങളുടെ ഭാഗമായി ഹാശിമിയ്യ സംഘടിപ്പിക്കുന്ന പി. കെ. ബാദ്ഷ സഖാഫി ഉസ്താദിന്റെ 27ാം വാർഷിക മദ്ഹുറസൂൽ പ്രവാചക പ്രകീർത്തന പ്രഭാഷണത്തിന്റെ പോസ്റ്റർ പ്രകാശനം ജില്ലയിലെ പ്രമുഖ പണ്ഡിതരും സുന്നി സംഘടനാ നേതാക്കളും ചേർന്ന് നിർവഹിച്ചു. സയ്യിദ് ഹസൻ ബുഖാരി അൽ മദനി, സി.പി. മുഹമ്മദ് മുസ്ലിയാർ ചെങ്ങര, കേരള മുസ്ലിം ജമാഅത്ത് ജില്ലാ നേതാക്കളായ അബ്ദുൾ റഷീദ് കരുമാടി, പി. എസ്. മുഹമ്മദ് ഹാഷിം സഖാഫി, ഉനൈസ് നെൽപ്പുര, എസ്. എം. എ ജില്ലാ ജനറൽ സെക്രട്ടറി ജഹ്ഫർ കുഞ്ഞാശാൻ, എസ്. വൈ. എസ് ജില്ലാ നേതാക്കളായ നസ്റുദ്ധീൻ മാസ്റ്റർ, സനോജ് സലീം തുടങ്ങിയവർ ചേർന്നാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |