ആലപ്പുഴ : കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ 2026 ലെ ഖാദി ഓണം റിബേറ്റ് മേള ആഗസ്റ്റ് 25 വരെ നടക്കും. മേളയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിൽ മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും. ജി.സുധാകരൻ എം.എൽ.എ അദ്ധ്യക്ഷനാകും . എ.ഡി.തോമസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.
മേളയിൽ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ റിബേറ്റ് നൽകും. ഓരോ 1000 രൂപയുടെ ഗ്രോസ് പർച്ചേസിനും ഒരു സമ്മാനക്കൂപ്പൺ ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |