
ചാരുംമൂട്:ചുനക്കര ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പി.ടി.എയുടെ നേതൃത്വത്തിൽ ഫുട്ബാൾ അക്കാദമിക്ക് തുടക്കമായി. ഓണാട്ടുകര സ്പോർട്സ് അക്കാദമിയുടെ സഹകരണത്തോടെ 5 മുതൽ 11 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്. സുബ്രതോ കപ്പ് സബ് ജൂനിയർ ജേതാക്കളായ സ്കൂളിലെ താരങ്ങൾക്ക് ശാസ്ത്രീയ പരിശീലനം നൽകി മികച്ച ടീമുകളായി വളർത്തുകയാണ് ലക്ഷ്യം. പി.ടി.എ പ്രസിഡന്റ് പി. പ്രവീൺ, പ്രിൻസിപ്പൽ ജെ.സജി, വി.എച്ച്.എസ്.എസ്.സി പ്രിൻസിപ്പൽ പി.എസ്. ശ്രീജിത്ത്, ഹെഡ്മിസ്ട്രസ് നബീസത്ത് ബീവി എന്നിവർ പങ്കെടുത്തു.അക്കാദമി മാനേജർ രാജീവും കോച്ച് റോബിനും പരിശീലനക്രമം വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |