
ആലപ്പുഴ: വിശ്വഹിന്ദുപരിഷത്ത് ജില്ലാപ്രവർത്തക സമ്മേളനം വി.എച്ച്.പി സംസ്ഥാന ട്രഷറർ എൻ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പി.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ജയകൃഷ്ണൻ മുഖ്യപ്രഭാഷണംനടത്തി. ജില്ലാ സെക്രട്ടറി എൻ.വിജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വിഭാഗ് സംഘ. സെക്രട്ടറി പി.എം.വിജയൻ, ജില്ലാ സംഘടനാ സെക്രട്ടറി സി. ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: പ്രസിഡന്റ് വി.കെ സുരേഷ് ശാന്തി, വർക്കിംഗ് പ്രസിഡന്റ് സി.എ.പുരുഷോത്തൻ, വൈസ് പ്രസിഡന്റ് ലളിതമ്മ രാജശേഖരൻ,സെക്രട്ടറി എൻ.വിജയകുമാർ , ജോ.സെക്രട്ടറി സി. പ്രസാദ്, ട്രഷറർ പി.സുരേഷ് ബാബു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |