SignIn
Kerala Kaumudi Online
Monday, 27 July 2026 7.49 AM IST

ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രതിരോധ സമിതി നേതാക്കൾ, ജില്ലാ പ്രസിഡന്റ്‌ ബി. ദിലീപന്റെ നേതൃത്വത്തിൽആരോഗ്യമന്ത്രി കെ. മുരളീധരന് നിവേദനം നൽകി.ആവശ്യത്തിന് ഡോക്ടർമാർ, നഴ്സുമാർ, മറ്റ് സ്റ്റാഫുകൾ എന്നിവരെ നിയമിക്കുക, മരുന്നുകൾ,പരിശോധനകൾ, സർജറി ഉപകരണങ്ങൾ എന്നിവ സൗജന്യമായി ലഭ്യമാക്കുക,ലാബറട്ടറി സൗകര്യങ്ങൾ വിപുലപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു

വൈസ് പ്രസിഡന്റ്‌ എസ്.സൗഭാഗ്യകുമാരി, ജോയിന്റ് സെക്രട്ടറിമാരായ പി. കെ. ശശി, ടി. ആർ. രാജിമോൾ എന്നിവർ അടങ്ങുന്നസംഘമാണ് മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL