
ആലപ്പുഴ: റൈറ്റേഴ്സ് ഫോറം ആലപ്പുഴയുടെ 255-മത് പ്രതിമാസ സാഹിത്യ സംഗമം കിടങ്ങാംപറമ്പ് എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ സംഘടിപ്പിച്ചു.സി.എ.ജോസഫ് മാരാരിക്കുളം ഉദ്ഘാടനം ചെയ്തു. നന്ദാവനം ശശികുമാർ അദ്ധ്യക്ഷനായി. ഉഷ അനാമിക സ്വാഗതം പറഞ്ഞു. സബീന അലിയുടെ പുസ്തകം ചർച്ച ചെയ്തു.വിജയലാൽ നെടുങ്കണ്ടം,മഞ്ജുലാൽ കളപ്പുര, ജയശ്രീ പാർവ്വതി,ഗോപികാരംഗൻ പഴവീട്,കെ.പി.ബേബി, ജോസ് കുര്യൻ,ജെയിംസ് എം.ജെ,വെട്ടയ്ക്കൽ മജീദ്,കെ.പി.പ്രീതി,പ്രീത വേണു, ഹരിശങ്കർ കലവൂർ, ഷബീർ .എം,ലൗലി ഷാജി, ശ്യാം തകഴി തുടങ്ങിയവർ തങ്ങളുടെ സൃഷ്ടികൾ അവതരിപ്പിച്ചു.അലക്സ് നെടുമുടി സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |