ആലപ്പുഴ: സാമൂഹ്യ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നത വീഡിയോ കോളിലൂടെ പകർത്തി പ്രചരിപ്പിച്ചെന്നാരോപിച്ച് എടത്വ പൊലീസ് ചാർജ് ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥികളെ ചെങ്ങന്നൂർ ഫാസ്റ്റ് ട്രാക്ക് (പോക്സോ) കോടതി ജഡ്ജ് റീന.കെ.ദാസ് കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. ആരോപണ വിധേയരായ കുട്ടികൾക്കെതിരെ യാതൊരു തെളിവുകളും പ്രോസിക്യൂഷന് കോടതിയിൽ ഹാജരാക്കുവാൻ സാധിച്ചില്ല. ആരോപണവിധേയരായ കുട്ടികൾക്ക് വേണ്ടി അഡ്വ.പി.പി.ബൈജു, അഡ്വ.ജോർജ് മാത്യു , അഡ്വ.എം.ഇ.രോഹിത് ഉത്തമക്കുറുപ്പ് എന്നിവർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |