
ആലപ്പുഴ: ഇലഞ്ഞി മേൽ ആര്യഭട്ട ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ പ്രശസ്‌ത വിജയം കൈവരിച്ചവർക്കും വിവിധ മേഖലകളിൽ മികവ് തെളിയിച്ച കുട്ടികൾക്കും വേണ്ടി സംഘടിപ്പിച്ച 12 -ാംമത് പ്രതിഭാ സംഗമത്തിന്റെ ഉദ്ഘാടനവും അവാർഡ് വിതരണവും ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാൻ നിർവ്വഹിച്ചു.കേരള ഫോക് ലോർ അക്കാഡമി അവാർഡ് ജേതാവ് ഗോപി ബുധനൂരിനെ ആദരിച്ചു. കൈയ്യെഴുത്തു മാസികയുടെ പ്രകാശനം ലൈബ്രറി കൗൺസിൽ എക്സി.അംഗം അഡ്വ.പി വിശ്വംഭരപ്പണിക്കർ നിർവ്വഹിച്ചു.പ്രൊഫ.കെ.എൻ ഗോപാലകൃഷ്‌ണക്കുറുപ്പ് വിദ്യാഭ്യാസ ധനസഹായ വിതരണം നടത്തി. ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പ്രമോദ് കുമാർ മുഖുപ്രഭാഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |