SignIn
Kerala Kaumudi Online
Sunday, 18 October 2026 11.15 AM IST

തൂഫാൻ കെയർ കമ്മിറ്റി യോഗം

toofan

ആലപ്പുഴ: ജില്ലാ പൊലീസ് മേധാവിവിഷ്ണു പ്രദീപ് ടി.കെയുടെ അദ്ധ്യക്ഷതയിൽ രൂപീകരിച്ച 'തൂഫാൻ കെയർ കമ്മിറ്റിയുടെ യോഗം ചേർന്നു. ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യാപനവും തടയുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്ക് പ്രത്യേക പരിശീലനം നൽകാൻ തീരുമാനിച്ചു. ആലപ്പുഴയിലും കായംകുളത്തുമായി ആഗസ്റ്റ് രണ്ടിന് പരിശീലന പരിപാടി സംഘടിപ്പിക്കും. ജില്ലയിലെ 70 സ്കൂളുകളിൽ നിന്ന് ഓരോ സ്കൂളിലെയും രണ്ട് എസ്.പി.സി.കേഡറ്റുകൾ വീതം പരിശീലനത്തിൽ പങ്കെടുക്കും. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി. വിവിദ്യ, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. ആനന്ദ് മോഹൻ, ഡോ. അനൂപ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL