കുട്ടനാട്: മുട്ടാർ പഞ്ചായത്തിലെ മിത്രക്കരി ഭാഗത്തെ തോടുകളിൽ നിറഞ്ഞുകിടക്കുന്ന പോളയും കടകലും മറ്റും അടിയന്തരമായി നീക്കം ചെയ്യുന്നതിന് ആവശ്യമായ തുക ജില്ലാ ഭരണകൂടത്തിന്റെ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് അനുവദിക്കാൻ അധികൃതർ തയ്യാറാകണമെന്ന് മിത്രക്കരി വികസന സമിതി ചെയർമാൻ ബോബൻ ചൂരക്കുറ്റി, സെക്രട്ടറി ജയേഷ് എന്നിവർ ആവശ്യപ്പെട്ടു. വെള്ളം പൊങ്ങിവരുന്ന സാഹചര്യത്തിൽ തോട്ടിലെ പോളനീക്കി ഗതാഗതം പുനസ്ഥാപിക്കാത്ത പക്ഷം ഇവിടം ഒറ്റപ്പെടും.റോഡുകൾ താഴ്ന്നുകിടക്കുന്നതിനാൽ വെള്ളം പൊങ്ങിയ ശേഷമുള്ള യാത്ര അപകടം ക്ഷണിച്ചുവരുത്തുമെന്നും അവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |