
ആലപ്പുഴ: കേരള മുനിസിപ്പൽ കോർപ്പറേഷൻ കണ്ടിജന്റ് എംപ്ലോയീസ് കോൺഗ്രസ് ആലപ്പുഴ മുനിസിപ്പൽ യൂണിറ്റ് രൂപീകരണവും മെമ്പർഷിപ്പ് വിതരണവും എൻ.ജി.ഒ അസോസിയേഷൻ ഹാളിൽ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ.ആർ.ആർ.ജോഷിരാജ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ എം.കെ.നിസാർ അദ്ധ്യക്ഷനായി. യൂണിറ്റ് പ്രസിഡന്റായി ബേബി ലൂയിസ്, ജനറൽ സെക്രട്ടറിയായി കെ.നൂറുദീൻ കോയ എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് ഇൻചാർജ്ജ് ദാസുരൻ, സംസ്ഥാന സെക്രട്ടറി ടി.എൻ.രമേശൻ, സെക്രട്ടറി വിശ്വംഭരൻ, ജോയിന്റ് സെക്രട്ടറി ഷിബി, വി.കെ.നാസറുദീൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |