ആലപ്പുഴ: ജില്ലയിൽ കനത്തമഴയുണ്ടായിട്ടും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ജില്ലകളക്ടർ അവധി പ്രഖ്യാപിച്ചത് തിങ്കളാഴ്ച പുലർച്ച ആറിന്. ജില്ലകലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലടക്കം വ്യാപക വിമർശനം. കഴിഞ്ഞദിവസവും സമാനരീതിയിൽ പുലർച്ചയാണ് അവധിപ്രഖ്യാപനം വന്നത്. ഇക്കുറി ഫേസ്ബുക്കിലിട്ട അവധികുറിപ്പിന് താഴെ വിമർശനവുമായി നിരവധിപേരാണ് കമന്റിട്ടിരിക്കുന്നത്. ഇത് ഒരുപാട് നേരത്തെയായിപ്പോയി കളക്ടർ സാറേ. കുറച്ചൂടെ കഴിഞ്ഞ് ഇട്ടാൽ മതിയായിരുന്നു''. ചേർത്തലയിൽ നിന്ന് കോളേജ് ബസ് എടുത്ത് പകുതി വഴിയിൽ വന്നശേഷമാണ് അവധി അറിയുന്നത്. കഴിഞ്ഞദിവസവും ഇതുതന്നെയായിരുന്നു അനുഭവം എന്നിങ്ങനെയുള്ള കമന്റുകളാണ് ഏറെയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |