ആലപ്പുഴ: കേരള മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് കോൺഗ്രസ് ആലപ്പുഴ യൂണിറ്റ് സമ്മേളനം അഡ്വ.ജി.മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള നഗരസഭയിലെ ശുചീകരണ തൊഴിലാളിയുടെ പട്ടിക നടപടികൾ പാലിച്ചല്ല രൂപീകരിച്ചതെന്നും പട്ടികയിലുള്ളവർക്ക് പുതിയ അഭിമുഖം നടത്തി സംവരണ മാനദണ്ഡങ്ങൾ പാലിക്കണമെന്നും യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റായി തോമസ് ജോസഫ്, യൂണിറ്റ് സെക്രട്ടറിയായി സി.വി മനോജ്കുമാർ എന്നിവരെ തിരഞ്ഞെടുത്തു. ഷിജുതാഹ, ഷനി ജമാൽ, ബിജി ശങ്കർ,കെ. ചന്ദ്രൻ, ഫ്രാൻസിസ്, ഹംസ, അനിതകുമാരി, നൗഷാദ് കാഞ്ഞിരം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |