SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.50 AM IST

ദുരിതബാധിതർക്ക് ആശ്വാസമായി റെജി ചെറിയാൻ എം.എൽ.എ

reji

ആലപ്പുഴ: വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ജനങ്ങൾക്ക് കൈത്താങ്ങായി കുട്ടനാട് എം.എൽ.എ റെജി ചെറിയാൻ. കുട്ടനാട്ടിൽ വെള്ളം കയറിയ വിവിധ പ്രദേശങ്ങളിൽ എം.എൽ.എ നേരിട്ടെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ദുരിതബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനും അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിനും അദ്ദേഹം മുന്നിലുണ്ട്.

പ്രദേശത്ത് ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഒറ്റപ്പെട്ട വീടുകളിലെ കുടുംബങ്ങളെ വള്ളങ്ങളിലും മറ്റ് രക്ഷാ ഉപകരണങ്ങളിലും കയറ്റിയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റുന്നത്. കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലെ സ്ഥിതിഗതികൾ എം.എൽ.എ നേരിട്ട് വിലയിരുത്തുകയും ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് ആവശ്യമായ അടിയന്തര ഇടപെടലുകൾ നടത്തുകയും ചെയ്യുന്നുണ്ട്.

ജനങ്ങളുടെ ആശങ്കകൾ അകറ്റാനും ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കാനും അദ്ദേഹം വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രാദേശിക ഭരണകൂടത്തിന്റെയും സന്നദ്ധപ്രവർത്തകരുടെയും സേവനം പൂർണ്ണതോതിൽ ഉപയോഗപ്പെടുത്തുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL