ആലപ്പുഴ: കനത്ത മഴയും പ്രളയവും കാരണം സംസ്ഥാനത്തെ ഗുരുതരമായ ദുരന്തസാഹചര്യം മുൻനിർത്തി അധിക ധനസഹായം അനുവദിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാർ, ദുരന്തനിവാരണ സേനകൾ എന്നിവയുടെ ശക്തമായ ഇടപെടലുകൾ തുടരുന്നുണ്ടെങ്കിലും ദുരന്തത്തിന്റെ വ്യാപ്തി സംസ്ഥാനത്തെ സാമ്പത്തിക സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.
രക്ഷാപ്രവർത്തനം, ദുരിതാശ്വാസം, പുനരധിവാസം, തകർന്ന അടിസ്ഥാനസൗകര്യങ്ങളുടെ പുനർനിർമാണം എന്നിവയ്ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധി മതിയാകുന്നില്ലെന്നും, അതിനാൽ അധിക സഹായം അനുവദിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു. പ്രളയബാധിത കുടുംബങ്ങൾക്കും പുനരധിവാസ, പുനർനിർമാണ പ്രവർത്തനങ്ങൾക്കും പ്രത്യേക സാമ്പത്തിക സഹായം അനുവദിച്ച് കേന്ദ്രം കേരളത്തിനൊപ്പം നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |