SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.41 PM IST

പൈപ്പിടാനായി പൊളിച്ചിട്ട നടപ്പാതയിൽ ദുരിതയാത്ര

gh

ഹരിപ്പാട് : പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി ഇന്റർലോക്ക് കട്ടകൾ ഇളക്കിയശേഷം നടപ്പാത പുനർനിർമ്മിക്കാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. മുട്ടം -കായംകുളം റോഡിൽ ഏവൂർ ക്ഷേത്രത്തിനു വടക്കുഭാഗം മുതൽ മുട്ടം വരെയുള്ള റോഡിന്റെ ഒരു വശത്തെ നടപ്പാതയാണ് കുടിവെള്ള പദ്ധതിക്കായി പൊളിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പഴയപടിയാക്കാത്തത്. ഇളക്കിമാറ്റിയ ഇന്റർലോക്ക് കട്ടകൾ വഴിയരികിൽ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുകയാണ്. നടപ്പാത തകർന്നുകിടക്കുന്നതിനാൽ കാൽനടയാത്രക്കാർ റോഡിൽ കയറിയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. സ്കൂൾ ബസ് കാത്തുനിൽക്കുന്ന കുട്ടികളും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. എത്രയും പെട്ടെന്ന് നടപ്പാത സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടും

 റോഡരികിൽ താമസിക്കുന്നവർക്ക് വീടുകളിൽ നിന്ന് വാഹനങ്ങൾ പുറത്തേക്കിറക്കാൻ സാധിക്കാത്ത അവസ്ഥയാണ്.

 വലിയ വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നതിനായി റോഡരികിലേക്ക് ഒതുക്കുമ്പോൾ ഇരുചക്രവാഹനങ്ങൾ കുഴികളിലും ഇന്റർലോക്ക് കട്ടകളിലും തട്ടി മറിയും

 കുഴിയിൽ നിന്നെടുത്ത മണ്ണ് പരിസരവാസികൾ തന്നെ പാതയ്ക്കരികിൽ നിറച്ചെങ്കിലും മഴപെയ്തതോടെ ഇവിടെ ചെളിക്കുളമായി മാറി

കുഴിയെടുത്ത ഭാഗത്ത് മെറ്റൽപ്പൊടിയിട്ട് തറ ഉറപ്പിക്കണം. ഇളക്കിമാറ്റിയ ഇന്റർലോക്കുകൾ പുനസ്ഥാപിച്ച് നടപ്പാത പഴയപടിയാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണം

- നാട്ടുകാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL