SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.52 AM IST

നെഹ്റു ട്രോഫി ജലമേള: ട്രാക്കും ഹീറ്റ്‌സുമായി

ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ട്രാക്കും ഹീറ്റ്‌സും നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. വൈ.എം.സി.എ ഹാളിൽ നടന്ന നറുക്കെടുപ്പ് ചടങ്ങ് നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറിയായ ആർ.ഡി.ഒ ജെ.മോബി ഉദ്ഘാടനം ചെയ്തു. 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളത്. നറുക്കെടുപ്പ് ചടങ്ങിൽ എൻ.ടി.ബി.ആർ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ആർ.കെ. കുറുപ്പ്, എ.വി. മുരളി, എം.വി.അൽത്താഫ്, കുമ്മനം അഷറഫ്, മാത്യൂ ചെറുപറമ്പൻ, ടോം ജോസഫ്,
ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി ചെയർമാനും ഇറിഗേഷൻ എക്സിക്യൂട്ടീവുമായ എൻജിനീയർ പി.എസ്.വിനോദ് തുടങ്ങിയവർ പങ്കെടുത്തു.


ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സും ട്രാക്കും

ഹീറ്റ്സ് 1

ട്രാക്ക് 1- തലവടി ചുണ്ടൻ
ട്രാക്ക് 2- കരുവാറ്റ ശ്രീവിനായകൻ
ട്രാക്ക് 3- ആയാപറമ്പ് പാണ്ടി
ട്രാക്ക് 4- വീയപുരം

ഹീറ്റ്സ് 2

ട്രാക്ക് 1- ആയാപറമ്പ് വലിയ ദിവാൻജി
ട്രാക്ക് 2- ചമ്പക്കുളം
ട്രാക്ക് 3- ജവഹർ തായങ്കരി
ട്രാക്ക് 4- വെള്ളംകുളങ്ങര

ഹീറ്റ്സ് 3

ട്രാക്ക് 1- പാർത്ഥൻ
ട്രാക്ക് 2- നടുഭാഗം
ട്രാക്ക് 3- പായിപ്പാടൻ രണ്ട്
ട്രാക്ക് 4- മേൽപ്പാടം


ഹീറ്റ്സ് 4

ട്രാക്ക് 1- സെൻറ് പയസ് ടെൻത്
ട്രാക്ക് 2- കാരിച്ചാൽ
ട്രാക്ക് 3- ചെറുതന
ട്രാക്ക് 4- അരോമ നമ്പർ വൺ


ഹീറ്റ്സ് 5

ട്രാക്ക് 1- നിരണം ചുണ്ടൻ
ട്രാക്ക് 2- -- വള്ളം ഇല്ല
ട്രാക്ക് 3- പുണ്യാളൻ നിരണം
ട്രാക്ക് 4- ആർപ്പൂക്കര ചുണ്ടൻ

ഹീറ്റ്സ് 6

ട്രാക്ക് 1- വള്ളമില്ല
ട്രാക്ക് 2- കരുവാറ്റ
ട്രാക്ക് 3- ആലപ്പാടൻ ചുണ്ടൻ
ട്രാക്ക് 4- ആനാരി ചുണ്ടൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL