
മുഹമ്മ: വ്യാപാരി വ്യവസായി സമിതി റോഡ്മുക്ക് യൂണിറ്റ് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എം.ജി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.എസ്.വേണുക്കുട്ടൻ അദ്ധ്യക്ഷനായി. മാരാരിക്കുളം ഏരിയ സെക്രട്ടറി വി.വേണു, .ഏരിയ പ്രസിഡന്റ് മുഹമ്മദ് മുസ്തഫ, സനൽ സാകേതം, ജില്ലാ കമ്മിറ്റി അംഗം വി.എം.വർഗീസ് എന്നിവർ സംസാരിച്ചു.യൂണിറ്റ് സെക്രട്ടറി കെ. ജെ. ജോഷി സ്വാഗതവും ബൈജു നന്ദിയും പറഞ്ഞു.
എസ്.ബൈജു (പ്രസിഡന്റ് ), കബീ(വൈസ് പ്രസിഡന്റ് ), കെ.ജെ.ജോഷി(സെക്രട്ടറി ), ശ്രീകുമാർ (ജോ.സെക്രട്ടറി ), ആർ.വിനോദ് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |