ആലപ്പുഴ: കേപ്പ് കോളേജ് ഒഫ് എൻജിനീയറിംഗ് ആലപ്പഴയിൽ ബിരുദദാനചടങ്ങ് സ്നാതക്-26 ഞായറാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കോളേജ് ഇൻഡോർ ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി എം. ലിജു ബിരുദദാനം നിർവഹിക്കും. ജി.സുധാകരൻ എം.എൽ.എ, ശ്രീനാരായണ ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. വി.പി. ജഗതിരാജ്, കേപ്പ് ഡയറക്ടർ ഡോ.എസ്. ജയകുമാർ എന്നിവർ വിശിഷ്ടാതിഥികളാകും. കോളേജ് പ്രിൻസിപ്പൽ ഡോ.എൻ. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. 159 വിദ്യാർത്ഥികൾ ബിരുദസർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുമെ്നന് പ്രിൻസിപ്പൽ ഡോ.എൻ. സുരേഷ്‌കുമാർ, പ്രൊഫ. ഗിരിജ ഭാസ്കരൻ, പ്രൊഫ. എം. ഷംനാദ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |