ആലപ്പുഴ : മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ 650 രൂപ ദിവസവേതന അടിസ്ഥാനത്തിൽ സി എസ്.എസ്.ഡി ടെക്നീഷ്യന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എൻ.ടി.സി ഇൻസ്ട്രമെന്റ് മെക്കാനിക്ക്/മെക്കാനിക്കൽ മെഡിക്കൽ ഇലക്ട്രോണിക്സും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് സി.എസ്.ആർ ടെക്‌നോളജിയിലുള്ള ഒരു വർഷത്തെ അപ്രന്റീസ് ഷിപ്പും. അല്ലെങ്കിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സെൻട്രൽ സ്റ്റൈറൈൽ സപ്ലൈ ടെക്‌നോളജിയിൽ ഡിപ്ലോമ കോഴ്സ് പാസായിരിക്കണം. പ്രായം 20-40. എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ ആഗസ്റ്റ് 17നകം നേരിട്ട് ഹാജരാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |