
അമ്പലപ്പുഴ: വിശ്വാസ ദൃഢതയാണ് ഇസ്‌ലാമിന്റെ അടിസ്ഥാനമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലമീൻ സെൻട്രൽ കൗൺസിലിന്റെ നേതൃത്വത്തിൽ എസ്.കെ.ജെ.എം.സി.സി എഴുപത് വർഷം പൂർത്തികരിച്ചതിന്റെ ഭാഗമായി തെക്കൻ കേരളത്തിലെ ദക്ഷിണ മേഖല ജില്ലകളുടെ ത്രൈമാസ ആദർശ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെൻട്രൽ കൗൺസിൽ ജനറൽ സെക്രട്ടറി കൊടക് അബ്‌ദുൽ റഹ്‌മാൻ മുസ്‌ലിയാർ അദ്ധ്യക്ഷത വഹിച്ചു. ജസീൽ കമാലി ഫൈസി, മുജ്തബ ഫൈസി ആനക്കര, മുസ്തഫ അശ്‌റഫി കക്കൂപ്പടി, എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |