ആലപ്പുഴ: വെള്ളപ്പൊക്ക ദുരിതബാധിതർക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച 10,000 രൂപയുടെ ധനസഹായത്തിനും കൃഷിനാശ പരിഹാരത്തിനുമുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് അടിയന്തര നടപടികൾ ഉണ്ടാകണമെന്ന് സി.പി.ഐ ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. തകർന്ന വീടുകളുടെ പുനരുദ്ധാരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി മുൻ സർക്കാർ സ്വീകരിച്ച മാനദണ്ഡങ്ങൾ തന്നെ പിന്തുടരണം. സഹകരണ ബാങ്കുകളിൽ ക്രമക്കേടുകളുണ്ടെന്ന് പ്രചരിപ്പിക്കുന്നത് സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളുടെ ഭാഗമാണെന്നും യോഗം വ്യക്തമാക്കി. ആർ.ജയസിംഹൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ്.സോളമൻ റിപ്പോർട്ട് അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |