
ചേർത്തല: എസ്.എൽ. പുരം ഗാന്ധി സ്മാരക ഗ്രാമ സേവ കേന്ദ്രത്തിൽ നബാർഡിന്റെ നേതൃത്വത്തിൽ ജില്ലാതല എൻ.ജി.ഒ മീറ്റ് സംഘടിപ്പിച്ചു. ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കൽ ഉദ്ഘാടനം ചെയ്തു. നബാർഡ് ഡെപ്യൂട്ടി ജനറൽ മാനേജർ മിനു അൻവർ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രം ജനറൽ സെക്രട്ടറി പി. എസ്. മനു സ്വാഗതം പറഞ്ഞു. കഞ്ഞിക്കുഴി ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ വി.എം.വരുൺ,അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് സോണൽ കോർഡിനേറ്റർ ഷിഫ്ന ഷാനവാസ്, അഗ്രികൾച്ചർ ഇൻഷുറൻസ് പ്രൊജക്ട് കോർഡിനേറ്റർ കെ എസ്. ശരത്, കഞ്ഞിക്കുഴി ബ്ലോക്ക് ഫിനാൻഷ്യൽ കൗൺസിലർ എം. എസ്. നടരാജൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. 21 എൻ.ജി.ഒകളിൽ നിന്നുള്ള പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |