
മുഹമ്മ: മുഹമ്മ കെ. ഇ. കാർമൽ സെൻട്രൽ സ്കൂളിൽ നടന്ന ഓണാഘോഷം വർണാഭമായി. കൈകൊട്ടിക്കളി, വഞ്ചിപ്പാട്ട്, തിരുവാതിരകളി, ചെണ്ടമേളം തുടങ്ങിയ കലാപരിപാടികൾ ശ്രദ്ധേയമായി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. മുഖ്യാതിഥി ചിക്കൂസ് ശിവൻ ദീപപ്രകാശനം നടത്തി. സ്കൂൾ മാനേജർ ഫാ. ചാക്കോ അക്കത്തറ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ. സ്കറിയ എതിരേറ്റ്, മറിയാമ്മാ ജോസഫ് എന്നിവർ സംസാരിച്ചു. അദ്ധ്യാപിക ബെൻസി സിബിച്ചൻ സ്വാഗതം പറഞ്ഞു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |