
അമ്പലപ്പുഴ : നീർക്കുന്നം അൽ ഇജാബ സെൻട്രൽ സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷവും സ്‌കൂൾ പാർലമെന്റ് പ്രതിനിധികളുടെ സ്ഥാനാരോഹണവും ഫാറൂക്ക് കോളേജ് റിട്ട വൈസ് പ്രിൻസിപ്പൽ ഡോ.എം.അബ്ദുൾ ജബ്ബാർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഇബ്രാഹിം കുട്ടി വിളക്കേഴം അദ്ധ്യക്ഷനായി . പ്രിൻസിപ്പൽ നീന സുരേഷ് സ്വാഗതം പറഞ്ഞു ഭാരവാഹികളായ ഷെരീഫ് മൂത്തേടം , ഡോ.അബ്ദുൾ സലാം , ഷംസുദ്ദീൻ വി.എസ് , എ.നവാസ് , ജഫീന ഫൈനൽ , ബീന ആർ തുടങ്ങിയവർ പ്രസംഗിച്ചു . കുട്ടികളുടെ മാർച്ച് പാസ്റ്റും വൈവിധ്യങ്ങളായ കലാപരിപാടികളുംനടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |