SignIn
Kerala Kaumudi Online
Saturday, 15 August 2026 1.52 AM IST

പൈപ്പ് പൊട്ടി​: 8പഞ്ചായത്തുകളി​ൽ 3ദിവസം കുടിവെള്ളം മുടങ്ങും

jkhjkhjkh

തുറവൂർ: ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി തുറവൂർ ജംഗ്ഷന് തെക്കുവശത്ത് പൈലിംഗ് ജോലികൾ നടക്കുന്നതിനിടെ കുടിവെള്ള വിതരണത്തിനുള്ള പ്രധാന പൈപ്പ് പൊട്ടിയതിനെ തുടർന്ന് 8പഞ്ചായത്തുകളിൽ മൂന്ന് ദിവസത്തേക്ക് ജലവിതരണം മുടങ്ങും.

കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, കടക്കരപ്പള്ളി, വയലാർ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലാകും ജലവിതരണം തടസ്സപ്പെടുക. പൊട്ടിയ പ്രധാന പൈപ്പിലെ ചോർച്ച പരിഹരിക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷമേ ജലവിതരണം പുനഃസ്ഥാപിക്കാനാകുകയുള്ളൂ.

ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രധാന ജലവിതരണ പൈപ്പുകൾ അടിക്കടി പൊട്ടുന്നത് നിർമാണ കമ്പനിയുടെ അനാസ്ഥ മൂലമാണെന്ന ആരോപണം ശക്തമാണ്. പൈപ്പ് പൊട്ടുന്നതിനെ തുടർന്ന് ഒരേസമയം ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് പാഴാകുന്നത്. ദിവസങ്ങളോളം ജലവിതരണം മുടങ്ങുന്നത് ആയിരക്കണക്കിന് കുടുംബങ്ങളെയാണ് ദുരിതത്തിലാക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL