ആലപ്പുഴ: സി.പി.ഐ നേതാവായിരുന്ന എം.ടി. ചന്ദ്രസേനൻ അനുസ്മരണവും അവാർഡ് സമർപ്പണവും നാളെ വൈകിട്ട് മൂന്നിന് ചടയംമുറി സ്മാരക ഹാളിൽ നടക്കും. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി പി.പി. സുനീർ എം.പി ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് പി.വി. സത്യനേശൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി എസ്. സോളമൻ സി അച്യുത മേനോൻ അനുസ്മരണ പ്രഭാഷണം നടത്തും. എം.ടി. ചന്ദ്രസേനൻ സ്മാരക അവാർഡ് ജേതാവ് വിജയൻ കുനിശേരി, ടി.ജെ. ആഞ്ചലോസ്, പി. ജ്യോതിസ്, ജി.കൃഷ്ണപ്രസാദ്, വി.മോഹൻദാസ്, ദീപ്തി അജയകുമാർ തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |