ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണത്തിന് ഇന്ന് ജില്ലയിൽ തുടക്കമാകും. ഡിപ്പോകളിൽ നിന്ന് ഇന്നലെ മുതൽ റേഷൻ കടകളിൽ കിറ്റുകൾ എത്തിച്ചുതുടങ്ങി. ഇന്ന് ഉച്ചയോടെ എല്ലാ റേഷൻ കടകളിലും കിറ്റുകൾ എത്തും. ജില്ലയിൽ 38,734 മഞ്ഞ കാർഡ് ഉടമകൾക്ക് സൗജന്യ കിറ്റ് ലഭിക്കും. അംഗീകൃത ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും കിറ്റ് ലഭിക്കും. നാല് അന്തേവാസികൾക്ക് ഒരു കിറ്റ് എന്ന തോതിലാണ് നൽകുക. തുണി സഞ്ചി ഉൾപ്പെടെ 16 ഇനം അവശ്യസാധനങ്ങൾ അടങ്ങിയതാണ് കിറ്റ്. ഒരു കിറ്റിന് ഏകദേശം 837 രൂപ വിലവരുന്ന സാധനങ്ങൾ ഉണ്ടാകും. ഔദ്യോഗികമായി ആഗസ്റ്റ് 10 മുതൽ 25 (ഉത്രാടം) വരെയാണ് വിതരണ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, സാധനങ്ങളുടെ ലഭ്യതക്കുറവും പാക്കിംഗ് വൈകിയതും കാരണമാണ് വിതരണം വൈകിയത്.
സൗജന്യ ഓണക്കിറ്റിൽ
1. പഞ്ചസാര : 1 കിലോ
2. വെളിച്ചെണ്ണ : 1 ലിറ്റർ
3. തുവരപ്പരിപ്പ് : 250 ഗ്രാം
4. ചെറുപയർ: 250 ഗ്രാം
5. വൻപയർ : 250 ഗ്രാം
6. കടല: 500 ഗ്രാം
7. മിൽമ നെയ്യ്: 100 മില്ലി
8. തേയില (ഗോൾഡ്) : 250 ഗ്രാം
9. പായസം മിക്സ് : 200 ഗ്രാം
10. പായസക്കൂട്ട് : 40 ഗ്രാം
11. സാമ്പാർ പൊടി : 100 ഗ്രാം
12. മുളകുപൊടി : 100 ഗ്രാം
13. മല്ലിപ്പൊടി: 100 ഗ്രാം
14. മഞ്ഞൾപ്പൊടി: 100 ഗ്രാം
15. ഉപ്പ് : 1 കിലോ
16. തുണി സഞ്ചി: ഒന്ന്
കിറ്റുകൾ ഇന്നലെ മുതൽ റേഷൻ കടകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇന്ന് തന്നെ വിതരണം ആരംഭിക്കാനാകും
- എൻ.ഷിജീർ, റേഷൻ വ്യാപാരി
സപ്ലൈകോയുടെ
ഓണക്കിറ്റുകൾ
സൗജന്യ കിറ്റിന് പുറമേ, റേഷൻ കാർഡ് ഇല്ലാത്തവർക്കും മറ്റ് കാർഡുടമകൾക്കും സപ്ലൈകോ വിപണനശാലകൾ വഴി വിലക്കുറവിൽ വാങ്ങാൻ സാധിക്കുന്ന മൂന്ന് തരം പ്രത്യേക ഓണം കിറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്.
അത്തം : 1,280 രൂപ വിലയുള്ള 21 ഇനങ്ങൾ ₹ 1,000.
ഉത്രാടം : 1,880 വിലയുള്ള 25 ഇനങ്ങൾ ₹1,500.
തിരുവോണം : 2,540 വിലയുള്ള 30 ഇനങ്ങൾ ₹2,540
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |