അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.മെഡിക്കൽ സൂപ്രണ്ട് ഡോ.പി.എൽ.ലക്ഷ്മി ദേശീയപതാക ഉയർത്തി.ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമാരായ ഡോ. തോമസ് കോശി,ഡോ.സജാദ്, ആർ.എം.ഒ ഡോ.ജംഷിദ്, എ.ആർ.എം.ഒ ഡോ.അനസൂയ,ചീഫ് നഴ്സിംഗ് ഓഫീസർ ലിസി ജോർജ്, സർജന്റ് ടാക്ലസ് എന്നിവർ പങ്കെടുത്തു.എമർജൻസി ഐ.സി.യു, ട്രോമ ഒ.ടി, ലേബർ റൂം, വാർഡ് 14 എന്നിവിടങ്ങളിലെ ജീവനക്കാർ, ബയോഗ്യാസ് വിഭാഗത്തിലെ ഗോപൻ,ഹൗസ്‌കീപ്പിംഗിലെ ഉസ്മാൻകുട്ടി, പി.ടി.സിയിലെ രമണി, നഴ്സിംഗ് ഓഫീസർ വിഭാഗത്തിലെ റിൻസി.ഒ, ഇന്റേൺ ദൃശ്യ പ്രസാദ്, നഴ്സിംഗ് അസിസ്റ്റന്റ് സുരേഷ് .എ എന്നിവരെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |