മാവേലിക്കര: പുന്നമൂട് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷം ഡി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഡേവിഡ് മാത്യു ദേശീയ പതാക ഉയർത്തി. നാഗസാക്കി-ഹിരോഷിമ ദിനത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ രചനാമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആർദ്ര സുരേഷ്,രണ്ടാം സമ്മാനാർഹരായ അമൃത സജിത്, ഐശ്വര്യ ശീജിത്ത് എന്നിവക്ക് നന്ദിനി വേണുഗോപാൽ ക്യാഷ് പ്രൈസ് സമ്മാനിച്ചു.വി.സുനിൽ കുമാർ,അഡ്വ.എൻ.ശ്രീകുമാർ,പി.ചന്ദ്രൻ, ദേവകിയമ്മ തയ്യിൽ,എൻ.സി.ബോസ്,എസ്.ജയപ്രകാശ്, കെ.എൻ ബിബിത മോൾ,നാഗേന്ദ്ര റാവു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |