SignIn
Kerala Kaumudi Online
Monday, 17 August 2026 2.48 AM IST

കർഷക ദിനം, ജില്ലയിൽ വിപുലമായ ആഘോഷം

ആലപ്പുഴ: സംസ്ഥാന കാർഷിക ക്ഷേമവകുപ്പിന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്നിനോടനുബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലയിലാകമാനം ഇന്ന് കർഷകദിനാഘോഷം നടക്കും. ഹരിപ്പാട് മുതുകുളം കൃഷിഭവന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ മുതുകുളം എൻ.എസ്.എസ് ഹാളിൽ നടക്കുന്ന ദിനാഘോഷം രാവിലെ 11ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കൃഷ്ണപുരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കാപ്പിൽ കുറ്റിപ്പുറം എസ്.എൻ.ഡി.പി ഹാളിൽ രാവിലെ 9.30ന് നടക്കുന്ന ദിനാഘോഷം മന്ത്രി എം.ലിജുവും ഉദ്ഘാടനം ചെയ്യും.

മറ്റ് നിയോജക മണ്ഡലങ്ങളിലെ പരിപാടികളുടെ ഉദ്ഘാടനം എം.എൽ.എമാർ നിർവഹിക്കും.

പുറക്കാട് കൃഷി ഭവൻ പരിധിയിലെ കർഷക ദിനാഘോഷം ഒറ്റപ്പന ജുമാ മസ്ജിദ് ഓഡിറ്റോറിയത്തിൽ ജി.സുധാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹമീദ് അദ്ധ്യക്ഷത വഹിക്കും. മുട്ടാർ , കാവാലം കൃഷി ഭവനുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദിനാഘോഷം റെജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മാരാരിക്കുളം തെക്ക് മാരൻകുളങ്ങര ഓഡിറ്റോറിയത്തിൽ കർഷക ദിനാഘോഷം എ.ഡി.തോമസ് എം.എൽ.എയും തണ്ണീർ മുക്കം വെള്ളിയാംകുളം എൻ.എസ്.എസ് കരയോഗം ഹാളിൽ പി.പ്രസാദ് എം.എൽ.എയും ഉദ്ഘാടനം നിർവഹിക്കും. കർഷകരെ ആദരിക്കൽ, കാർഷിക ക്വിസ്, കലാപരിപാടികൾ തുടങ്ങിയവയും ഇതിന്റെ ഭാഗമായി അരങ്ങേറും. തെങ്ങ് കയറ്റം, കയർപിരി, ഓലമെടയൽ, നെല്ല് കുത്ത്, പായനിർമ്മാണം തുടങ്ങിയ മത്സരങ്ങളാണ് എഴുപുന്നയിൽ സംഘടിപ്പിച്ചിട്ടുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL