
ചെന്നിത്തല : ആർപ്പുവിളികൾ മുഖരിതമായ അന്തരീക്ഷത്തിൽ നാടിനെ ആവേശത്തിലാക്കി ചെന്നിത്തല തെക്ക് 93-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള ചെന്നിത്തല പള്ളിയോടം 132-ാമത് തിരുവാറന്മുള ദർശനത്തിന് യാത്ര പോകുന്നതിനു വലിയപെരുമ്പുഴ പള്ളിയോടക്കടവിൽ നീരണിഞ്ഞു.
രാവിലെ 5 ന് പള്ളിയോടപ്പുരയിൽ വാലാടത്ത് മഠം കേശവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഗണപതി ഹോമം, ദേവിക്ക് നിവേദ്യം എന്നിവയ്ക്ക് ശേഷം ഗ്രാമദേവനായ ചാലാ മഹാദേവക്ഷേത്രത്തിൽ നിന്നും ഘോഷയാത്രയായി പള്ളിയോടപ്പുരയിലെത്തി ക്യാപ്റ്റന് പട്ട് കൈമാറി നീരാണിയൽ ചടങ്ങ് തുടങ്ങി.
ചടങ്ങിന് എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ദിപു പടകത്തിൽ, സെക്രട്ടറി ഗോപാലകൃഷ്ണൻ പിള്ളൈ, ജോ.സെക്രട്ടറി കെ.എസ് ശശീന്ദ്രൻ പിള്ള, ട്രഷറർ കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് ശ്രീനാഥ്, പള്ളിയോട പ്രതിനിധികളായ രാകേഷ് മഠത്തിൽ വടക്കെതിൽ, സന്തോഷ് ചാലാ, ക്യാപ്റ്റൻ സുധീഷ് കുമാർ, വൈസ് ക്യാപ്റ്റൻ കിരൺ കൃഷ്ണൻ, കരയോഗം കമ്മിറ്റിയംഗങ്ങൾ, വനിതാസമാജം ഭാരവാഹികൾ, ബാലസമാജം അംഗങ്ങൾ, എൻ.എസ്.എസ് മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് സുനിൽ ചന്ദ്രൻ, സെക്രട്ടറി സനീഷ് കുമാർ, യൂണിയൻ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
29 ന് രാവിലെ 8.30 ന് പള്ളിയോടം ആറന്മുള യാത്ര ആരംഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |