
അമ്പലപ്പുഴ :അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷക ദിനാഘോഷം വണ്ടാനം എസ്. എൻ. കമ്മ്യൂണിറ്റി ഹാളിൽ ജി.സുധാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അനിത സതീഷ് അദ്ധ്യക്ഷയായി. ചടങ്ങിൽ മികച്ച കർഷകരെ ആദരിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം പുറക്കാട്, ജില്ലാ പഞ്ചായത്ത് അംഗം എ. ആർ. കണ്ണൻ, കൃഷി ഓഫീസർ റബീൻ അബ്ദുൾ ഗഫൂർ, പഞ്ചായത്ത് സെക്രട്ടറി രാജശ്രീ ജെ, ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, വിവിധ കാർഷിക വികസന സമിതി - പാടശേഖര സമിതി അംഗങ്ങൾ, മറ്റ് കർഷകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |