
മുഹമ്മ: എസ്.ഡി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ ആസാദി ഓപ്പൺ ക്വിസ് സംഘടിപ്പിച്ചു. പരിപാടിയുടെ സാങ്കേതിക പിന്തുണയും സഹകരണവും നിർവഹിച്ചത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവത ആലപ്പുഴ ആയിരുന്നു. ഓപ്പൺ ക്വിസ് ഗ്രന്ഥാലയം പ്രസിഡന്റ് ജെ.ജയലാൽ ഉദ്ഘാടനം ചെയ്തു. യുവത പ്രവർത്തകൻ അജയഘോഷ് വയലാർ ക്വിസ് മാസ്റ്ററായി. ഗ്രന്ഥാലയം സെക്രട്ടറി കെ.എസ് പ്രമോദ് ദാസ് സ്വാഗതവും രഞ്ജിനി നന്ദിയും പറഞ്ഞു. യുവത ജില്ലാ കൺവീനർ ജയചന്ദ്രൻ, പി.എ.കുഞ്ഞുമോൻ,രഞ്ജിത്ത് .ആർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |