SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.37 AM IST

യു.ഡി.ഐ.ഡി രജിസ്റ്റർ ചെയ്യണം

ആലപ്പുഴ: ഭിന്നശേഷി സർട്ടിഫിക്കറ്റ് കൈവശമുള്ളതും ഇതുവരെ ഭിന്നശേഷി മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തതുമായ എല്ലാ അർഹരായവരും യു.ഡി.ഐ.ഡി കാർഡിനായി രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ ആനുകൂല്യങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിന് യു.ഡി.ഐ.ഡി കാർഡ് അത്യന്താപേക്ഷിതമാണ്.അപേക്ഷ https://swavlambancard.gov.in എന്ന വെബ്സൈറ്റ് മുഖേനസമർപ്പിക്കാം.സഹായത്തിനായി അക്ഷയ കേന്ദ്രവുമായോ,​ ടോൾഫ്രീ നമ്പരായ 1800 120 1001 ൽ വിളിക്കുകയോ ചെയ്യാം. അർഹരായ ഒരു ഭിന്നശേഷിക്കാരനും യു.ഡി.ഐ.ഡി കാർഡിന്റെ അഭാവത്തിൽ ആനുകൂല്യങ്ങൾ നഷ്ടപ്പെടാൻ പാടില്ലെന്ന് കളക്ടർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL