SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.37 AM IST

ആനക്കൊട്ടിൽ ശിലാസ്ഥാപനം

ambala

അമ്പലപ്പുഴ: കരുമാടി കാമപുരത്ത് കാവിൽ ക്ഷേത്രത്തിൽ ചിങ്ങപ്പിറവി ദിനത്തിൽ മഹാഗണപതിഹോമവും ശിലാസ്ഥാപനവും നടത്തി. ക്ഷേത്രം മേൽശാന്തി ധനേഷ് കുമാറിന്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു മഹാഗണപതി ഹോമം. തുടർന്ന് കാവിൽ ക്ഷേത്രത്തിൽ ക്ഷേത്ര വികസന സമിതിയുടെ നേതൃത്വത്തിൽ നിർമിക്കുന്ന ആനക്കൊട്ടിലിന്റെ ശിലാസ്ഥാപനം വികസന സമിതി രക്ഷാധികാരി ചന്ദ്രമോഹനൻ നായർ മാടക്കശേരിയും സരസ്വതി മണ്ഡപത്തിന്റെ ശിലാസ്ഥാപനം സമിതി പ്രസിഡന്റ് അപ്പുക്കുട്ടൻ നായരും നിർവഹിച്ചു. ആനക്കൊട്ടിലും സരസ്വതി മണ്ഡപവും 2026 ഒക്ടോബർ 16 ന് ഭക്തർക്കായി ദേവസ്വം ബോർഡിന് സമർപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL