
ചേർത്തല : വാരനാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണ സമൃദ്ധി കാർഷിക വായ്പ വിതരണവും,വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും നടന്നു . വായ്പ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.കെ.പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. മെറിറ്റ് അവാർഡ് വിതരണം അസി.രജിസ്ട്രാർ ഓഫീസ് സുപ്രണ്ട് പി.സജിമോൻ നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.ജി ഷാജി,സെക്രട്ടറി ദീപ്തി ദിമിത്രോവ്,ഭരണസമിതി അംഗങ്ങളായ എം. കുഞ്ഞപ്പൻ പാറപ്പുറം,ആർ രജനി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |