
ചേർത്തല: സംസ്ഥാന പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ചേർത്തല താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.കെ.തോമസ് ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് ബിപിൻ ചന്ദ്രലാൽ അദ്ധ്യക്ഷത വഹിച്ചു.ടിക്കറ്റ് മെഷീൻ വിതരണവും വിശദീകരണവും സംസ്ഥാന കമ്മിറ്റിയംഗം എസ്.ഷാജിമോൻ നിർവഹിച്ചു.ഭക്ഷ്യക്കിറ്റ് വിതരണം ജില്ലാ പ്രസിഡന്റ് പാലമൂട്ടിൽ വിജയകുമാറും, ജീവനക്കാർക്കുള്ള യൂണിഫോം, അരി വിതരണം എന്നിവ ജില്ലാ സെക്രട്ടറി എസ്.ദിനേശ്കുമാറും നിർവഹിച്ചു.നഗരസഭ കൗൺസിലർ ടോമി എബ്രഹാം,ജില്ലാ വൈസ് പ്രസിഡന്റ് യു.ഷിയാസ്,ജില്ലാ ജോയിന്റ് സെക്രട്ടറി സി.കെ.രാഹുൽ, ബെന്നി ആന്റണി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |