ആലപ്പുഴ: ജില്ലാ സൈനികക്ഷേമ ഓഫീസ് മുഖാന്തരം നൽകിവരുന്ന വാർഷിക സാമ്പത്തിക സഹായത്തിന് പെൻഷൻ ലഭിക്കാത്തവരും വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ താഴെയുള്ളവരുമായ വിമുക്തഭടന്മാർ, വിധവകൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലാ സൈനികക്ഷേമ ഓഫീസിൽ നിന്നും നിലവിൽ സാമ്പത്തിക സഹായം കൈപ്പറ്റുന്ന രണ്ടാംലോകമഹായുദ്ധ സേനാനികളെയും അവരുടെ വിധവകളെയും ഇതിൽനിന്നും ഒഴിവാക്കി. സെപ്റ്റംബർ 30 വൈകിട്ട് 5 മണിക്ക് മുൻപായി ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 0477- 2245673.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |