
ആലപ്പുഴ: വാടയ്ക്കൽ കാഞ്ഞിരം ചിറ മത്സ്യത്തൊഴിലാളി സഹകരണസംഘത്തിൽ തൊഴിലാളികൾക്ക് ബോണസും മക്കൾക്ക് മെറിറ്റ് അവാർഡുകളും വിതരണം ചെയ്തു. അപകടത്തിൽ മരിച്ച തൊഴിലാളികൾക്കുള്ള സഹായ വിതരണത്തിന്റെ ഉദ്ഘാടനം മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ നിർവഹിച്ചു.സംഘം പ്രസിഡന്റ് വി.ജെ ജോൺ അധ്യക്ഷനായി.നഗരസഭ കൗൺസിലർ വി.ജി വിഷ്ണു, മത്സ്യ ഫെഡ് ജില്ലാ മാനേജർ എസ്.അനിതകുമാരി,പ്രോജക്ട് ഓഫീസർ ഫെൽഗ ഫെലിക്സ്, ബോർഡ് അംഗങ്ങളായ തങ്കരാജ്, ടി.ആർ രാജേഷ്, ടി.സി പീറ്റർ കുട്ടി, ഷീന സജി,ഓമനക്കുട്ടൻ,സെക്രട്ടറി ആനി ഫിലോമിന,ഷൈലജ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |