ഹരിപ്പാട്: ഹരിപ്പാട് സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ഡിസൈനിംഗ് ഹരിപ്പാട് , ചെങ്ങന്നൂർ എന്നീ സെന്ററുകളിലെ 2026-2027 പ്രവേശനത്തിന് ഒന്നാം ഘട്ട അലോട്ട്‌മെന്റിനുശേഷം നിലവിലുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഹരിപ്പാട് സെന്ററിലെ സ്പോട്ട് അഡ്മിഷൻ സെപ്‌തംബർ 2നും
ചെങ്ങന്നൂർ സെന്റിലെ സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ മൂന്നിനും നടക്കും. അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപന മാറ്റം ആഗ്രഹിക്കുന്നവർക്കും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ രാവിലെ 9.30ന്. ഫോൺ: 62823 84316, 97479 51979.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |