ആലപ്പുഴ: ജില്ലാ റെഡ് ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്വത്തിൽ റിട്ട. ഗവ. റ്റി.ഡി. മെഡിക്കൽ കോളേജ്, പ്രിൻസിപ്പൽ ഡോ. ബി. പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള ഹൃദയാഘാത പുനരുജ്ജീവന പരിപാടി ഇന്ന് രാവിലെ 11 മണിക്ക് ആലപ്പുഴ ഈസ്റ്റ് റോട്ടറി ക്ലബ്ബിൽ സംഘടിപ്പിക്കും. റെഡ് ക്രോസ് ജില്ലാ നേതൃത്വ പഠന ക്യാമ്പ് രാവിലെ 10 ന് എ.ഡി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും . തുടർന്ന് വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസുകൾ നയിക്കും. റെഡ് ക്രോസിന്റെ സംസ്ഥാന ഭാരവാഹികളായി തിരെഞ്ഞെടുക്കപ്പെട്ടവർക്ക് സ്വീകരണം നൽകും ജില്ലാ ചെയർമാൻ ടി.ടി. കുരുവിള ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |