SignIn
Kerala Kaumudi Online
Saturday, 12 September 2026 11.19 AM IST

സമരം ഉദ്ഘാടനം

s

ചേർത്തല റെയിൽവേ സ്റ്റേഷനു മുന്നിൽ എൻ.എച്ച് 66 നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടന്നുവരുന്ന ജനകീയ സമരത്തിന്റെ 25​ാം ദിവസത്തെ സമരപരിപാടികൾ എ.എച്ച്.എസ്.ടി.എ ജില്ലാ പ്രസിഡന്റ് അജു പി.ബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു.
റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങൾ നേരിടുന്ന യാത്രാദുരിതങ്ങളും ഗതാഗതക്കുരുക്കും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും അദ്ദേഹം ചൂണ്ടിക്കാട്ടി. റോഡ് വികസനം ജനങ്ങളുടെ യാത്രാസൗകര്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായിരിക്കണമെന്നും പറഞ്ഞു.
ചേർത്തല നഗരസഭ വൈസ് ചെയർപേഴ്സൺ എൻ.എൽ.വത്സലകുമാരി അദ്ധ്യക്ഷത വഹിച്ചു. സമരസമിതി നേതാക്കളായ ഷമ്മി ജോസഫ്, ശിവൻ പിള്ള എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL