ആലപ്പുഴ: ഉഡുപ്പി മാധ്വ ബ്രാഹ്മണ സമാജത്തിന്റെ ആഭിമുഖ്യത്തിൽ വാർഷിക ഉപകർമ്മ ചടങ്ങുകൾ നടന്നു. ജില്ലാപ്രസിഡന്റ് വി.നടരാജന്റെ നേതൃത്വത്തിൽ
പഴവീട് ഭീമാ പ്രതാപ് സ് ഭവനിൽതിരുവോണനാളിൽ നടന്നചടങ്ങിൽ കേശവ ഭട്ടർ മുഖ്യകാർമ്മികത്വം വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അനന്തൻ പോറ്റി, സെക്രട്ടറി രമേശ് നരസിംഹപുരം,.പി.നാരായണൻ ഭീമ, വിനോദ് നരസിംഹപുരം, രമേശ്,ശ്യാം, പ്രതാപ് ധ്രുപത്, അവിനാശ് നടരാജൻ,,ആദികേശവ് അവിനാശ്,
ഉഡുപ്പി രാജേഷ്, ഗുരു പ്രസാദ് (ജി.പി)വേണു,ഗോപാലൻ എമ്പ്രാൻ, ജി.രമണൻ,ഹരിദാസ് ആചാര്യ, തുടങ്ങിയവർ പങ്കെടുത്തു.
സമൂഹ ഗായത്രീ മന്ത്ര ജപവും,ഐശ്വര്യത്തിനും,ലോക സമാധാനത്തിനുമായി പ്രത്യേക പ്രാർത്ഥനകളും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |