SignIn
Kerala Kaumudi Online
Saturday, 29 August 2026 5.11 AM IST

നബിദിന റാലിയും സമ്മേളനവും

s
s

മുഹമ്മ: മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ലിന്റെ നേതൃത്വത്തിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ 1501​ാമത് ജന്മദിനം ആഘോഷിച്ചു. പള്ളി മൈതാനിയിൽ നടന്ന നബിദിന സമ്മേളനം ഖത്തീബ് യഅ്ഖൂബ് നിസാമി കൊല്ലം ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് എസ്. മുഹമ്മദ് സാലിഹ് അധ്യക്ഷനായ സമ്മേളനത്തിൽ എ. ഇബ്രാഹീംകുട്ടി മൗലവി പ്രാർത്ഥനയും മുനീർ ഹുദവി വിളയിൽ മുഖ്യപ്രഭാഷണവും നടത്തി.

മദ്റസ വാർഷിക പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ജൗഹർകോയ തങ്ങൾ ചിയാംവെളി അനുമോദിച്ചു. ജനറൽ സെക്രട്ടറി ഷെരീഫ് മുസ്ലിയാർ സ്വാഗതം പറഞ്ഞു. മഹല്ല് ഭാരവാഹികളായ ബി. അനസ്, റഹീം നികർത്തിൽ, എം.ജെ. കാസിം, ഇ.എച്ച്. ഷാജഹാൻ, നജീം വാഴച്ചിറ സംസാരിച്ചു. വിവിധ മസ്ജിദ് ഖത്തീബ്മാർ പ്രവർത്തക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL