
അമ്പലപ്പുഴ: പുറക്കാട് അറബി സയ്യിദ് ഫള്ലുൽ മർസൂഖി തങ്ങളുടെ ആണ്ട് നേർച്ചയ്ക്ക് കൊടികയറി. 31 വരെ മദ്രസ്സാ വിദ്യാർത്ഥികളുടെ ബുർദ്ദ മജ്ലിസിന് അബ്ദുൽ വാഹിദ് റുഷ്ദി, ആഷിഖ് ജൗഹരി എന്നിവർ നേതൃത്വം നൽകും. എല്ലാ ദിവസങ്ങളിലും ഖുർആൻ പാരായണം, മൗലൂദ് പാരായണം, സ്വലാത്ത്,തുടങ്ങിയവ ഉണ്ടായിരിക്കും. ഇന്ന് രാവിലെ 10 മുതൽ അലിഫ് എഴുത്ത്, രാതി 8 ന് സ്വലാത്ത് ഹൽഖ വാർഷികത്തിന് സയ്യിദ് സിറാജുദ്ദീൻ ബുഖാരി തങ്ങൾ പൊന്മുണ്ട നേതൃത്വം നൽകും. 31 ന് രാത്രി 7.30ന് അബ്ദുൽ വഹാബ് നഈമി കൊല്ലവും,സെപ്തംബർ 1 ന് രാത്രി 7.30 ന് അബ്ദുൽ സലാം മുസ്ലിയാർ ദേവർഷോലയും, 2 ന് രാത്രി 7.30ന് ഹാഫിള് സിറാജുദ്ദീൻ അൽ ഖാസിമി പത്തനാപുരവും, മതപ്രഭാഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |