
ഒരാൾ പിടിയിൽ, രണ്ട് പേർ ഒളിവിൽ
മാന്നാർ: എണ്ണയ്ക്കാട് ഉളുന്തിയിൽ ഓണാഘോഷത്തിനിടെ ഉണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. ഒരാൾക്ക് കുത്തേറ്റു. പ്രതികളിൽ ഒരാളെ മാന്നാർ പൊലീസ് അറസ്‌റ്റ് ചെയ്തു രണ്ട് പേർ ഒളിവിലാണ്
ഉളുന്തി ആലപുറത്ത് വീട്ടിൽ ജോസഫ് ആന്റണിയെയാണ് (ഷാജി, 52) മാന്നാർ പൊലീസ് അറസ്‌റ്റ് ചെയ്തത്. ബുധനാഴ്ച രാത്രിയിലാണ് ഉളുന്തി കുറ്റിയേഴത്ത് വീട്ടിൽ രതീഷിന് (42) കുത്തേറ്റത്.കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിപാടി നടന്ന സ്ഥലത്ത് ബുധനാഴ്ച രാവിലെ ഇരുകൂട്ടർ തമ്മിൽ തർക്കങ്ങൾ നടന്നിരുന്നു. പിന്നീട് രാത്രിയിൽ പരിപാടികൾ അവസാനിച്ച ശേഷം തിരികെ വീട്ടിലേക്ക് പോകുന്നതിനിടെ വഴിയിൽ വച്ച് വീണ്ടും ഇരു കൂട്ടരും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്നാണ് രതീഷിനെ കുത്തിയത്
. ഉളുന്തി യു.സി.സി ക്ലബ്ബിന്റെ
ഓണാഘോഷത്തിനിടെ നടന്ന അരി ലേലവുമായി ബന്ധപ്പെട്ട് ഇരു കൂട്ടർ തമ്മിലുണ്ടായ തർക്കമാണ് ഒടുവിൽ അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു
മാന്നാർ സി.ഐ ഇ.അജീബിന്റെ നേതൃത്വത്തിൽ , എസ്.എച്ച്.ഒ അജിത്, എസ്.ഐമാരായ പ്രദീപ് ലാൽ,പ്രേംജിത് ,സീനിയർ സിവിൽ പൊലീസ് ഓഫീസർ അനീഷ്,സി.പി.ഒ മാരായ വിനീത്,അരവിന്ദ്,അഞ്ജു,കണ്ണൻ
എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |